നമ്മള്‍ ഹിന്ദുക്കള്‍ക്ക് ഒഴിച്ച് കൂടാത്ത ഒരു കാര്യമാണല്ലോ വ്രതങ്ങള്‍ അനുഷ്ഠിക്കുക എന്നത്. ഇന്നതില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടോ എന്ന് അറിഞ്ഞു കൂടാ...എങ്കിലും അതില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി... ഓരോ മാസത്തിലും വരുന്ന വിശേഷ ദിവസങ്ങളും അതിനെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാന്‍ ഒരു ശ്രമം...
ശരീരമനസ്സുകളെ തപോബദ്ധമാക്കുന്ന വ്രതോപവാസങ്ങള്‍ ലൌകികദൃഷ്ട്യാ ക്ളേശകരമാണെങ്കില്‍ തന്നെയും അതു സ്വയം വരിക്കുന്നത് എന്തുകൊണ്ടും ശ്റേയസ്കരമാണ്. ശരീരമനസ്സുകള്‍ക്ക് അയവും ആയാസവുമുളവാക്കുന്ന വ്രതത്താല്‍ സത്‌കര്‍മ്മാനുഷ്ഠാനവും ദു:ഖനിവൃത്തിയുമുണ്ടാകുന്നു. ഏതു കൊണ്ട് സ്വര്‍ഗീയാനുഭൂതി വരിക്കുവാന്‍ സാധിക്കുന്നുവോ അതാണ് വ്രതം. "വ്രിയതേ സ്വര്‍ഗ്ഗം വ്രജന്തി സ്വര്‍ഗ്ഗമനേന വാ"
'ഉപവാസാദി പുണ്യനിയമങ്ങളുടെ സ്വീകരണം' എന്നാണ് അമരകോശത്തില്‍ വ്രതത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. 'നിയമോ വ്രതമസ്ത്രീ തച്ചോപവാസാദി പുണ്യകം'.
മാനസികം, കായികം, വാചികം എന്നീ ത്രിവിധ രീതിയിലാണ് വ്രതാനുഷ്ഠാനത്തിണ്റ്റെ ഗതി. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ മാനസികവും, ഒരു നേരം നിവേദ്യാന്നം ഭുജിച്ചിട്ടോ ഒട്ടും ഭുജിക്കാതെയോ രാത്രിയില്‍ ഉറക്കമൊഴിച്ചോ അനുഷ്ഠിക്കുന്നത് കായികവും, മൌനം, മിതവും ഹിതവുമായ പെരുമാറ്റം, ഭൂതദയ, മൃദുഭാഷണം എന്നിവ വാചികവുമായ വ്രതവുമാകുന്നു. വ്രതം തന്നെ ആദര്‍ശപരമായി മൂന്നു തരത്തിലുണ്ട്.
1. പുണ്യസഞ്ചയത്തിനായി അനുഷ്ഠിക്കപ്പെടുന്ന ഏകാദശി മുതലായ വ്രതങ്ങള്‍ 'നിത്യവ്രതം' ആകുന്നു.
2. പാപപരിഹാരത്തിനായി നോല്‍ക്കുന്ന ചാന്ദ്രായണാദി വ്രതങ്ങളെ 'നൈമിത്തികം' എന്നു പറയുന്നു.
3. സുഖസൌഭാഗ്യാദികള്‍ക്കായി അനുഷ്ഠിക്കുന്ന സാവിത്രീ സോമവാരാദി വ്രതങ്ങള്‍ 'കാമ്യവ്രത'ങ്ങളാകുന്നു.
ഏതെങ്കിലുമൊരു പുണ്യതിഥിയിലോ, നക്ഷത്രനാളിലോ ആഴ്ചയിലോ ത്രികരണശുദ്ധിയോടു കൂടി ഉപവാസാദി അനുഷ്ഠാനപൂര്‍വ്വം യഥാവിധി ആചരിക്കപ്പെടുന്നതാണ് വ്രതം.
മലയാള മാസത്തിന്റെ കണക്കില്‍ മുന്നോട്ടു പോകുകയാണ് ഇവിടെ...ചിങ്ങം മുതല്‍ തുടങ്ങി കര്‍ക്കടകം വരെ...
പക്ഷേ എല്ലാ മാസങ്ങളിലും പൊതുവായി വരുന്ന വ്രതങ്ങളും ഉണ്ടെന്നു നമുക്കറിയാം. എല്ലാ മാസങ്ങളിലും അവയെക്കുറിച്ചു പറയുക എളുപ്പമല്ലാത്തതു കൊണ്ടും, ആവര്‍ത്തനവിരസത ഉണ്ടാക്കുമെന്നതു കൊണ്ടും നമ്മള്‍ ആദ്യം അവയില്‍ നിന്നു തുടങ്ങുന്നു. ക്രമേണ നമുക്കു മാസങ്ങളിലേക്കു കടക്കാം...
എല്ലാവരുടെയും സഹായം ഇക്കാര്യത്തില്‍ ഉണ്ടാകുമല്ലോ അല്ലേ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

എല്ലാ വിധ മംഗളങ്ങളും!
മറുപടിഇല്ലാതാക്കൂ